ട്രെയിനിൽ ബൈക്കോ സൈക്കിളോ മറ്റൊരു സ്ഥലത്തേക്ക് അയക്കണോ..!? ചെലവ്, ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ചറിയാം..!!

ഇന്ത്യൻ റെയിൽവേ വഴി നിങ്ങളുടെ സൈക്കിളോ മോട്ടോർ സൈക്കിളോ ഒരു നഗരത്തിൽ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതിനെത്ര ചെലവ് വരും? ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. മാത്രമില്ല ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബുക്കിങ് റദ്ദാക്കപ്പെടുകയും പിഴ ഈടാക്കുകയും ചെയ്യും.

സൈക്കിൾ എങ്ങനെ അയക്കാം:

സൗജന്യ ലഗേജിൽ ഉൾപ്പെടില്ല:

സാധാരണ ബാഗുകളോ പെട്ടികളോ പോലെ സൗജന്യ ലഗേജ് പരിധിയിൽ സൈക്കിൾ ഉൾപ്പെടില്ല. നിങ്ങൾ ഏത് ക്ലാസിൽ യാത്ര ചെയ്യുന്ന ആളാണെങ്കിലും സൈക്കിളിന് പ്രത്യേകം ലഗേജായോ പാഴ്സലായോ ടിക്കറ്റെടുത്ത് ബുക്ക് ചെയ്യണം.

പാസഞ്ചർ കോച്ചിൽ അനുവദിക്കില്ല:

യാത്രക്കാർ ഇരിക്കുന്ന കോച്ചുകൾക്കുള്ളിലേക്ക് സൈക്കിൾ കയറ്റാൻ അനുവാദമില്ല. ബുക്കിംഗിന് ശേഷം ട്രെയിനിന്റെ മുന്നിലോ പിന്നിലോ ഉള്ള ഗാർഡ് കോച്ചിലാണ് സൈക്കിൾ സൂക്ഷിക്കുന്നത്. അതേസമയം, ചെറിയ ബാഗിൽ മടക്കിവെക്കാൻ പാകത്തിലുള്ള ‘ഫോൾഡിംഗ് സൈക്കിളുകൾ’ പ്രത്യേക നിബന്ധനകൾക്ക് വിധേയമായി കൂടെക്കരുതാൻ അനുവാദമുണ്ട്.

ബുക്കിംഗ് സമയം:

യാത്ര ചെയ്യുന്ന ദിവസം, ട്രെയിൻ പുറപ്പെടുന്നതിന് 2 മുതൽ 3 മണിക്കൂർ മുൻപെങ്കിലും റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫീസിൽ എത്തണം. കൺഫേംഡ് ട്രെയിൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും കാണിച്ച് ഫീസ് അടച്ച ശേഷം ലഭിക്കുന്ന ലഗേജ് റെസീപ്റ്റ് സുരക്ഷിതമായി സൂക്ഷിക്കുക.

ബൈക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആവശ്യമായ രേഖകൾ:

പാഴ്സൽ ബുക്ക് ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ (ആധാർ കാർഡ് മുതലായവ), ആക്ടീവായ മൊബൈൽ നമ്പർ, വാഹനത്തിന്റെ ആർ.സി ബുക്ക് (RC), ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. യാത്രയ്ക്കിടയിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് ആവശ്യമാണ്. വാഹനം മറ്റൊരാളുടെ പേരിലാണെങ്കിൽ ഒറിജിനൽ രേഖകളോ ഉടമയുടെ സമ്മതപത്രമോ ഹാജരാക്കണം.

ഇന്ധനവും പാക്കിങ്ങും:

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബൈക്കിന്റെ പെട്രോൾ ടാങ്ക് പൂർണമായും ഒഴിഞ്ഞിരിക്കണം. പാഴ്സൽ ചെയ്യുന്നതിന് മുൻപ് മിററുകൾ മാറ്റേണ്ടതുണ്ട്. വണ്ടിയുടെ ബോഡിക്കും ഹാൻഡ്‌ലിനും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ നല്ല രീതിയിൽ പാക്ക് ചെയ്യണം. സ്റ്റേഷനിലുള്ള പാക്കർമാർ വാഹനത്തിന്റെ വലിപ്പമനുസരിച്ച് ₹300 മുതൽ ₹600 വരെയാണ് പാക്കിംഗിനായി ഈടാക്കുന്നത്.

നിരക്ക്:

ബൈക്കിന്റെ ഭാരം, യാത്ര ചെയ്യുന്ന ദൂരം, ട്രെയിൻ കാറ്റഗറി എന്നിവ അടിസ്ഥാനമാക്കിയാണ് ചാർജ് ഈടാക്കുന്നത്. ഉദാഹരണത്തിന്, 800 കിലോമീറ്റർ ദൂരത്തേക്ക് ബൈക്ക് പാഴ്സൽ ചെയ്യാനും പാക്കിംഗിനുമായി ഏകദേശം ₹3,000 വരെയേ ചെലവ് വരികയുള്ളൂ.

രസീത് നഷ്ടപ്പെടുത്തരുത്:

ബുക്കിംഗിന് ശേഷം ലഭിക്കുന്ന ഒറിജിനൽ രസീത് സൂക്ഷിച്ചു വെക്കണം. ഗമ്യസ്ഥാനത്ത് എത്തുമ്പോൾ ഈ രസീത് ഹാജരാക്കിയാൽ മാത്രമേ ബൈക്ക് വിട്ടുനൽകുകയുള്ളൂ.

ഡെലിവറി വൈകരുത്:

വാഹനം എത്തിച്ചേർന്നാൽ ഉടൻ തന്നെ കൈപ്പറ്റണം. 6 ദിവസത്തിൽ കൂടുതൽ സ്റ്റേഷനിൽ സൂക്ഷിച്ചാൽ റെയിൽവേ അധിക തുക (Demurrage charge) ഈടാക്കുന്നതാണ്.

മറ്റൊരു ട്രെയിനിൽ വരാം:

നിങ്ങൾ യാത്ര ചെയ്യുന്ന അതേ ട്രെയിനിൽ തന്നെ ബൈക്ക് വരണമെന്നില്ല. ആ ട്രെയിനിൽ സ്ഥലമില്ലെങ്കിൽ റെയിൽവേ സൗകര്യാനുസരണം തൊട്ടടുത്ത മറ്റേതെങ്കിലും ട്രെയിനിലായിരിക്കും വാഹനം അയക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot