പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു
കൊല്ലം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീണാണ് അന്ത്യം. കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. നാന, കേരളശബ്ദം തുടങ്ങിയ പ്രമുഖ വാരികകളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച വ്യക്തിയാണ് കൊല്ലം മോഹൻ. മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം ഫോട്ടോഗ്രഫി മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.





