ബ്രേക്കില്ലാതെ വന്ദേ ഭാരത് ട്രെയിൻ ഓടിയത് 463 കിലോമീറ്റർ! ഇന്ത്യൻ റെയിൽവേയിൽ ഞെട്ടിക്കുന്ന അനാസ്ഥ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഗുരുതരമായ അനാസ്ഥയുടെ വിവരങ്ങൾ പുറത്ത്. ബ്രേക്ക് സംവിധാനം കാര്യക്ഷമമല്ലെന്ന് ലോക്കോ പൈലറ്റുമാർ രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടും, ആളില്ലാത്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ജാർഖണ്ഡിൽ നിന്ന് ഉത്തർപ്രദേശ് വരെ 463 കിലോമീറ്റർ ദൂരം ഓടിച്ചതായി കണ്ടെത്തി. ഒക്ടോബർ 24-ന് നടന്ന ഈ ഗുരുതര വീഴ്ചയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ സോൺ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ജാർഖണ്ഡിലെ ഹട്ടിയയിൽ നിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് ഒരു ചരക്ക് തീവണ്ടിയുടെ എൻജിൻ ഉപയോഗിച്ച് വന്ദേ ഭാരത് ചെയർ കാർ റേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടകരമായ ഈ സംഭവം നടന്നത്. നവംബർ 11-ന് അസമിൽ സമാനമായ അനാസ്ഥയെത്തുടർന്ന് കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഈ സംഭവമുണ്ടായത്.ലോക്കോ പൈലറ്റുമാരുടെ മുന്നറിയിപ്പ് അവഗണിച്ചു; കണ്ടെത്തിയത് ഉത്തർപ്രദേശിൽ വെച്ച്നവംബർ 7-ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ചരക്ക് എൻജിന്റെ ബ്രേക്ക് സംവിധാനവുമായി വന്ദേ ഭാരത് കോച്ചുകളുടെ ബ്രേക്ക് സംവിധാനം കൃത്യമായി ബന്ധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ റെയിൽവേ ജീവനക്കാർ ഇതിൽ വീഴ്ച വരുത്തി. ഹട്ടിയയിൽ നിന്ന് പുറപ്പെട്ട ഉടൻ നടത്തിയ പരിശോധനയിൽ തന്നെ ബ്രേക്ക് പവർ വളരെ കുറവാണെന്ന് ലോക്കോ പൈലറ്റ് കണ്ടെത്തി. തുടർന്ന് റാഞ്ചി സ്റ്റേഷനിലെത്തിയപ്പോൾ സെക്ഷൻ കൺട്രോളർക്കും ട്രാക്ഷൻ ലോക്കോ കൺട്രോളർക്കും ലോക്കോ പൈലറ്റ് രേഖാമൂലം പരാതി നൽകി. എന്നാൽ തകരാർ പരിഹരിക്കാതെ ട്രെയിൻ മുന്നോട്ട് പോകാൻ അധികൃതർ അനുവദിക്കുകയായിരുന്നു.മുരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഏറ്റെടുത്ത അടുത്ത ലോക്കോ പൈലറ്റും ബ്രേക്ക് പ്രവർത്തിക്കുന്നില്ലെന്ന് കൺട്രോളർമാരെ അറിയിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ വന്ദേ ഭാരതിന്റെ എല്ലാ കോച്ചുകളുടെയും ബ്രേക്ക് സംവിധാനങ്ങൾ വേർപെടുത്തിയ നിലയിലാണെന്ന് കണ്ടെത്തി. കോച്ചുകളുടെ ബ്രേക്കുകൾ ഒട്ടും പ്രവർത്തിക്കാതെ, ചരക്ക് എൻജിന്റെ ബ്രേക്കും റീജനറേറ്റീവ് ബ്രേക്കിംഗും മാത്രം ഉപയോഗിച്ചാണ് ട്രെയിൻ 463 കിലോമീറ്റർ സഞ്ചരിച്ചത്. ഇത് മറ്റ് യാത്രാ ട്രെയിനുകൾക്കും വലിയ അപകടഭീഷണിയാണ് ഉയർത്തിയത്.ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ; ഡി.ആർ.എം അന്വേഷിക്കുംപ്രാഥമിക അന്വേഷണത്തിൽ കോച്ച് ആൻഡ് വാഗൺ ജീവനക്കാർ, ബന്ധപ്പെട്ട സ്റ്റേഷനുകളിലെ സെക്ഷൻ-ട്രാക്ഷൻ കൺട്രോളർമാർ, ഹട്ടിയ മുതൽ ഡി.ഡി.യു വരെ ട്രെയിൻ ഓടിച്ച ക്രൂ അംഗങ്ങൾ എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ബ്രേക്കുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിക്കുന്നതിൽ സി ആൻഡ് ഡബ്ല്യു ജീവനക്കാർ പരാജയപ്പെട്ടു. വന്ദേ ഭാരതിന്റെ ബ്രേക്ക് സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ട്രെയിൻ ക്രൂ, കോച്ചുകളിൽ ബ്രേക്ക് പിടിക്കുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിച്ചില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാനും റാഞ്ചി ഡിവിഷണൽ റെയിൽവേ മാനേജർക്ക് സോൺ നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot