മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബൈ മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്
ദുബൈ: മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ, ദുബൈ മാതൃകയിലുള്ള കര്‍ശന ശിക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ആലോചിക്കുകയാണെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുബൈയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ, നിയമം വളരെ കര്‍ശനമാണ്. നിരവധി പേരാണ് കേരളത്തിലെ റോഡുകളില്‍, ഇപ്രകാരം മരിക്കുന്നത്. അതിനാല്‍, ഈ മാതൃക കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച, സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായുള്ള, സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം, ദുബൈയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദേഹം. പൊതുരംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും ചെന്നിത്തലയുടെ ദീര്‍ഘകാല സേവനങ്ങളും മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. അതിനിടെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുറിച്ച ഇംഗ്ലീഷ് പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽഖാസിമി പ്രകാശനം നിർവഹിച്ചു. ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കാദ് ആൽ അംരി ആദ്യകോപ്പി സ്വീകരിച്ചു. ‘രമേശ് ചെന്നിത്തല- ഓർമചെപ്പിലെ ഏടുകൾ’ എന്ന പേരിൽ ലോകോളേജ് സഹപാഠിയായ അജയ് മേനോൻ എഴുതിയ പുസ്തകമാണ് ഇംഗ്ലീഷിൽ പുറത്തിറക്കിയത്.പ്രായത്തിലെ ഇളവ് മുതലെടുത്തുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് മന്ത്രിഷാര്ജ: പ്രായത്തിലെ ഇളവ് മുതലെടുത്തുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ പുസ്തകമേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാരണത്താൽ ജുവൈനല്‍ നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നാണ് തന്റെ നിലപാടെന്നും ഹൈക്കോടതി ഇതിനോട് അനുകൂലമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധന ഗൗരവമായി പരിശോധിക്കേണ്ടതാണ്. പദ്ധതി ഏറ്റെടുക്കാന്‍ ഒരു കമ്പനിയും തയാറാകുന്നില്ല. ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ കൈയൊഴിയുകയില്ലെന്നും ചര്‍ച്ച ചെയ്ത് എല്ലാവര്ക്കും സ്വീകാര്യമായ നിലയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





