മരണത്തിന് മുൻപുള്ള ആംഗ്യം തുമ്പായി; പൻവാഡി വൃദ്ധദമ്പതികളുടെ കൊലപാതകം തെളിയിച്ചതിങ്ങനെ…

പൂനെ: പൂനെ പുരന്ദർ താലൂക്കിലെ പൻവാഡി ഗ്രാമത്തിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിർണായക തുമ്പായത് ഗുരുതരമായി പരിക്കേറ്റ വയോധിക മരിക്കുന്നതിന് തൊട്ടുമുൻപ് നൽകിയ ആംഗ്യമെന്ന് പൊലീസ്. കഴിഞ്ഞ ഒക്ടോബർ 25നാണ് 83 വയസുള്ള മോഹനും ഭാര്യ 72 വയസുള്ള രത്‌നമാല ദിവാറും കൊല്ലപ്പെട്ടത്. കേസിൽ അയൽവാസിയായ ഗണേഷ് സുഭാഷ് ദിവാർ (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…34 വയസുള്ള അശ്വനി കാരാട്ട് തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ 25ന് രാവിലെ ഒമ്പതുമണിക്ക് 11 വയസുള്ള മകനെയും കൂട്ടി അശ്വനി നാരായണ്‍പൂരിലേക്ക് പോയി. പൂര്‍ണിമയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അവള്‍ പോയത്. ക്ഷേത്രത്തിലെ അന്നദാനപ്പുരയായ അന്നഛത്രയില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലിയും അവള്‍ ഏറ്റെടുത്തിരുന്നു. അതിന് ശേഷം അശ്വിനിയും മകനും സസ്വാദിലേക്ക് പോയി. തുടർന്ന് വൈകിട്ട് 5.20 ആയപ്പോഴേയ്ക്കും ബസില്‍ വീട്ടില്‍ തിരിച്ചെത്തി.എന്നാല്‍ വീടിന്റെ മുറ്റത്തേക്ക് ചെന്നതും അശ്വിനി കണ്ടത് അവളുടെ മാതാപിതാക്കള്‍ മുറ്റത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആരോ അവരെ ആക്രമിച്ചിരിക്കുന്നു. അശ്വനി അലറിക്കരഞ്ഞുകൊണ്ട് മാതാപിതാക്കളുടെ സമീപത്തേക്ക് ഓടിച്ചെന്നു. ഇരുവരുടെയും ജീവന്‍ വിട്ടുപോയിരുന്നില്ല. അവള്‍ കരഞ്ഞുകൊണ്ട് അവരോട് ആരാണ് ആക്രമിച്ചതെന്ന് ചോദിച്ചു. എന്നാൽ മറുപടി പറയാൻ അവരുടെ നാവ് പൊന്തിയില്ല. ജീവന്‍ വെടിയുന്നതിന് മുമ്പ് അമ്മ രത്‌നമാലയ്ക്ക് ആകെ കഴിഞ്ഞത് സമീപത്തെ ഷെഡിലേക്ക് കൈ ചൂണ്ടുവാൻ മാത്രമാണ്. ഗണേഷ് ദിവാര്‍ എന്നയാളുടെ ഷെഡായിരുന്നു അത്.അശ്വനി ഉടൻ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. തുടര്‍ന്ന് മകനെ സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് അയച്ചു. പൊലീസുകാര്‍ക്ക് വഴികാട്ടാനായിരുന്നു അത്. ആംബുലന്‍സുമായി പൊലീസ് സ്ഥലത്തെത്തി. രത്‌നമാലയെയും മോഹനെയും സസ്വാദിലുള്ള ആശുപത്രിയിലേക്ക് മാറ്റി. മോഹന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രത്‌നമാലയെ പൂനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ കൊണ്ടുചെന്നെങ്കിലും രത്‌നമാലയുടെ മരണം സ്ഥിരീകരിക്കാൻ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞത്. അശ്വനി പൊലീസില്‍ പരാതി നല്‍കി. സമീപത്തെ ഷെഡില്‍ താമസിക്കുന്ന ഗണേഷ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തന്റെ മാതാപിതാക്കളെ കൊന്നു എന്നാണ് അശ്വനി പരാതിയില്‍ ആരോപിച്ചത്. തങ്ങളുടെ കന്നുകാലികള്‍ അയാളുടെ വീടിന്റെ മുന്നിലൂടെ പോകുന്നത് ഇഷ്ടപ്പെടാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അശ്വനി വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഗണേഷ് അവിടെ നിന്ന് പോയിരുന്നു.പൂനെ റൂറല്‍ എസ്.പി സന്ദീപ് സിങ് ഗില്‍ ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തു. അവർ ഗണേഷിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. പൂനെയിലെ ചന്ദന്‍നഗര്‍ നിവാസിയായ ഗണേഷ് ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഈ ഗ്രാമത്തിലേക്ക് എത്തിയത്. അയാള്‍ അശ്വിനിയുടെ വീടിന്റെ സമീപത്തായി ഒരു ഷെഡ് പണിതു. അവിടെ ആടുകളെ വളര്‍ത്തി. ഒരു മാസം മുമ്പ് അശ്വിനിയുടെ കുടുംബം ഗണേഷുമായി വഴക്കുണ്ടായി. അവരുടെ കന്നുകാലികള്‍ ഗണേഷിന്റെ വീടിന്റെ മുമ്പിലൂടെ പോകുന്നതായിരുന്നു തര്‍ക്കത്തിന് കാരണം.ഗണേഷിനായി പൂനെ നഗരമാകെ പൊലീസ് തിരച്ചില്‍ നടത്തി. ഖരാഡി പ്രദേശത്ത് ഗണേഷിനെ കണ്ടതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. സ്വിഫ്റ്റ് കാറില്‍ സത്താര എന്ന സ്ഥലത്തേക്ക് പോകുന്നതായിട്ടാണ് കണ്ടത്. സത്താര കണ്‍ട്രോള്‍ റൂമിലും രാജ്ഘഡ് പൊലീസ് സ്റ്റേഷനിലും പൊലീസ് ഈ വിവരം കൈമാറി. അവര്‍ സ്വിഫ്റ്റ് കാറിന് പിന്നാലെ വെച്ചുപിടിച്ചു. സസ്വാദില്‍ നിന്ന് ഒരു പൊലീസ് സംഘം കാറിന് എതിര്‍വശവും വന്നു. അങ്ങനെ ഇരുസംഘങ്ങളും ചേര്‍ന്ന് വാഹനം തടഞ്ഞ് ഗണേഷിനെ പിടികൂടി. ഖേഡ് ശിവപൂർ ടോൾ പ്ലാസയ്ക്ക് സമീപമുള്ള കേട്കവാലെയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.2023ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസും 2017ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസും ഉൾപ്പെടെ രണ്ട് കേസുകൾ ഗണേഷിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2023ലെ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ പൻവാഡി ഗ്രാമത്തിൽ താമസിക്കാൻ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot