തൃശൂർ ആനവിഴുങ്ങിയിൽ കാർ നിർത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു
തൃശ്ശൂർ:വലപ്പാട് ആനവിഴുങ്ങിയിൽ ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു . 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കാട് സ്വദേശി വേങ്ങേരി പാലത്തുകണ്ടി രവീന്ദ്രൻ (60) ആണ് മരിച്ചത്. രവീന്ദ്രന്റെ ഭാര്യ ലത(50), മകൻ അമിത് (31), ഗീത മണി(64), ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയ പാത 66 ൽ വലപ്പാട് ആനവിഴുങ്ങി മേൽപ്പാലത്തിനു .മുകളിൽ വെച്ച് ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം.വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.





