വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തു
വടകര : വടകരയിൽ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ, സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ.

തിരുവള്ളൂർ സ്വദേശി ചെറിയനല്ലൂർ അബ്ദുൾ റസാഖിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. ചൊവാഴ്ച രാവിലെയോടെയാണ് സംഭവം.
വടകര എടോടിയിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെയാണ് തിരക്കുള്ള ബസിൽ വെച്ച് അതിക്രമമുണ്ടായത്.
യാത്രയ്ക്കിടെ ഇയാൾ ശല്യം ചെയ്തതോടെ പെൺകുട്ടികൾ ഉടൻ തന്നെ വിവരം ബസ് ജീവനക്കാരെ അറിയിച്ചു.





