യുവതിയെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു; ആൺ സുഹൃത്ത് അറസ്റ്റിൽ
ബംഗളൂരു: ലോഡ്ജിന്റെ മൂന്നാം നിലയിൽ നിന്ന് ആൺ സുഹൃത്ത് തള്ളിയിട്ട യുവതി മരിച്ചു. ഹസന് സ്വദേശി ഐശ്വര്യയാണ് (23) മരിച്ചത്. പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സന്തോഷും ഐശ്വര്യയും പ്രണയത്തിലായിരുന്നു. ഇരുവരുടെും വിവാഹം ഇരുകുടുംബങ്ങളും എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. മൂന്നു വര്‍ഷത്തിന് ശേഷം ആദ്യം സന്തോഷും പിന്നീട് ഐശ്വര്യയും വിവാഹത്തില്‍ നിന്നും പിന്മാറി. ഇക്കഴിഞ്ഞ നവംബർ 19 ന് സന്തോഷ് ഐശ്വര്യയെ ലോഡ്ജിലേക്ക് വിളിക്കുക്കയും വന്നില്ലെങ്കില്‍ സ്വകാര്യ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജിലെത്തിയ ഐശ്വര്യയും സന്തോഷും തമ്മിൽ തർക്കമുണ്ടാകുകയും സന്തോഷ് ഐശ്വര്യയെ മൂന്നാം നിലയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കൊലപാതകമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.





