കേരളത്തിൽ വി.ഡി സതീശൻ അനുകൂല വികാരം;ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകി ഏജന്‍സികള്‍, kc യെ പിന്തുണച്ച കോൺഗ്രസ്‌ എം എൽ എ മാർ കടുത്ത സമ്മർദ്ദത്തിൽ

തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക കാര്യങ്ങളിലോ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു ‘ഷാഡോ ഏജൻസി’യെ ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. താഴെത്തട്ടിൽ നടത്തിയ സർവേകൾ സതീശന്റെ ജനപ്രീതി മികച്ചതാണെന്ന് അടിവരയിടുന്നു.റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന പിന്തുണയാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വി.ഡി സതീശൻ അനുകൂല വികാരം ശക്തമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും പൊതുപരിപാടികളിലും സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാൻ എത്തുന്ന എംഎൽഎമാരോട്, സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.എംഎൽഎമാരുടെ എണ്ണത്തിൽ ഒരുപക്ഷേ പിന്നിലാണെങ്കിൽ പോലും, ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന സൂചനയാണ് ഏജൻസി ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. എംഎൽഎമാർക്കിടയിലെ ഗ്രൂപ്പ് സമവാക്യങ്ങളേക്കാൾ ഉപരിയായി കേരളത്തിലെ വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഭാവി തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സതീശനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും ഇതിലുണ്ട്.അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസിലെ ഭൂരിഭാഗം എംഎൽഎമാരും വലിയ സമ്മർദ്ദത്തിലാണ് നിലവിൽ ഉള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലങ്ങളിൽ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികൾ പോലും സംഘടിപ്പിക്കാനാവാത്ത അവസ്ഥയിലാണ് പല ജില്ലകളിലെയും നേതാക്കൾ. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം ഇത്തരം പരിപാടികൾ നടത്തിയാൽ മതിയെന്നാണ് കോഴിക്കോട്ടെ അടക്കം പല എംഎൽഎമാരും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎമാർ ആർക്കാണ് പിന്തുണ നൽകിയത് എന്ന വിവരം പുറത്തുവന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പൊതുപരിപാടികളിലും മറ്റും എത്തുന്ന എംഎൽഎമാരോട് സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്നു.കെ.എം. അഭിജിത്ത് അടക്കമുള്ള എംഎൽഎമാർക്ക് ഇത്തരം വാർത്തകളുടെ പേരിൽ സ്വന്തം മണ്ഡലങ്ങളിൽ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കെ.സി. വേണുഗോപാലിന് പിന്തുണ നൽകി എന്ന പേരിൽ ഒരു ദേശീയ പത്രത്തിൽ വന്ന ചിത്രത്തെത്തുടർന്ന് നാദാപുരത്ത് ഉൾപ്പെടെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാട്സ്ആപ്പിലൂടെയും ഫോൺ വിളികളിലൂടെയും പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികൾ അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന് കരുതപ്പെടുന്ന എംഎൽഎമാർക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും രൂക്ഷമായ പ്രതിഷേധ കുറിപ്പുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot