ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ മരിച്ചു

പുനലൂർ: പുനലൂർ പട്ടണത്തിലെ ഒരു ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് ചികിത്സക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ മരിച്ചത്. പുനലൂർ പൊലീസ് ശനിയാഴ്ച ലോഡ്ജുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് എം.എൽ.എ റോഡിലുള്ള ഒരു ലോഡ്ജിൽ ദമ്പതികളെ അവശനിലയിൽ കണ്ടെത്തിയത്. കളനാശിനി കഴിച്ച് അവശ നിലയിലായിരുന്നു ഇരുവരും. ഉടൻതന്നെ ഇവരെ പൊലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണിയാർ എരിച്ചിക്കൽ ഉള്ള മകളുടെ വിട്ടിൽ ശനിയാഴ്ച എത്തിയിരുന്നു ഇരുവരും. ആത്മഹത്യയുടെ കാരണം ഉൾപ്പെടെ വ്യക്തമല്ല. പുനലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button