ജനനായകന്‍ റിലീസ്; നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മാതാവ്

ചെന്നൈ: വിജയ് നായകനാവുന്ന ജനനായകന്‍ സിനിമയുടെ റിലീസ് സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മാതാവ്. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍മാതാവ് വെങ്കിട്ട് കെ.നാരായണനാണ് സിനിമയുടെ റിലീസ് സംബന്ധിച്ച് അപ്‌ഡേറ്റ് നല്‍കിയത്. സിനിമ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിജയിയെ അറിയാമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളാണ് തമിഴ്താരമെന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്‌നാടിനെ അടയാളപ്പെടുത്തുന്നതാവും സിനിമയെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. 108 സീറ്റുകളുമായി വിജയ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും മറ്റുപാര്‍ട്ടികളെ കൂട്ടി കേവല ഭൂരിപക്ഷം തികച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. അഞ്ചുദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 120 എംഎല്‍എമാരുടെ പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമ്പത് മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തി വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button