വി. കുഞ്ഞികൃഷ്ണൻ പുതിയ പാർട്ടി രൂപവത്കരിക്കും

പയ്യന്നൂർ (കണ്ണൂർ): നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയതിന് പിന്നാലെ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി വി. കുഞ്ഞികൃഷ്ണൻ വിഭാഗം. സി.പി.എമ്മിനെതിരെ 0 ഇടതുപക്ഷം എന്ന ലക്ഷ്യവുമായാണ് കുഞ്ഞികൃഷ്ണൻ അനുകൂലികൾ മുന്നോട്ടുപോകുന്നത്.വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അടുത്ത അനുയായിയും റിട്ട. അധ്യാപകനുമായ സുരേശൻ ഒരു ഓൺലൈൻ ചാനലുമായി സംസാരിക്കവേ ഇത് വ്യക്തമാക്കുകയും ചെയ്തു. വി. കുഞ്ഞികൃഷ്ണന്റെ സാന്നിധ്യത്തിലാണ് സുരേശൻ പുതിയ പാർട്ടി എന്ന ആശയം തുറന്നുപറഞ്ഞത്. സി.പി.എമ്മിൽ സംഭവിക്കുന്ന വലതുപക്ഷ വ്യതിയാനത്തിനെതിരെ നിൽക്കുന്ന ഇടതുപക്ഷ മനസ്സുള്ളവരെ ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുഞ്ഞികൃഷ്ണന് ഒപ്പംനിൽക്കുന്നവർ പറയുന്നു. പയ്യന്നൂരിലെ കുഞ്ഞികൃഷ്ണൻ വിഷയം പയ്യന്നൂരിൽ മാത്രം ഒതുങ്ങാതെ കേരളത്തിൽ മുഴുവൻ ചർച്ച ചെയ്തതിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്ക് സംസ്ഥാനതല സ്വീകാര്യത ലഭിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. അതേസമയം, യു.ഡി.എഫുമായി സഹകരിക്കുമ്പോൾ എങ്ങനെ യഥാർഥ ഇടതുബദൽ എന്ന ആശയവുമായി മുന്നോട്ടുപോകുമെന്ന ചോദ്യവും പുതിയ പാർട്ടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button