പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

പാലക്കാട്‌: കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടി കൊഴിഞ്ഞാമ്പാറ പൊലീസ്. സ്ഥിരംകുറ്റവാളിയായ റോബിൻ (23) ആണ് പിടിയിലായത്. രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടാമത്തെ പോക്സോ കേസിൽ പുറത്തിറങ്ങി 15 ദിവസത്തിന് ശേഷമാണ് അടുത്ത കുറ്റകൃത്യം.കഴിഞ്ഞ ദിവസം  കമലാ മേരി എന്ന 70 വയസുകാരിയോട് ആയിരുന്നു പ്രതിയുടെ ക്രൂരത. വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വൃദ്ധയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.  നിലവിളിക്കാൻ പോലുമാകാത്തവിധത്തിൽ വൃദ്ധ അവശയായി. കയ്യിൽ ഗ്ലൗസും മാസ്ക്കും ധരിച്ചെത്തിയ യുവാവ്  മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്‌ക്ക് മുന്നിൽ പ്രതി  വിജയാഹ്ളാദ പ്രകടനവും നടത്തിയ ശേഷമായിരുന്നു സ്ഥലം വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button