കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ ഒന്നാം ക്ലാസുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി..
കോട്ടക്കൽ: വീടിനുള്ളിൽ കളിക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെരുമണ്ണ ക്ലാരി ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകൾ തസ്നിയ (7) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കരങ്കപ്പാറ ജി.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്നിയ.
മാതാവ്: സുബ്ഹാന.
സഹോദരങ്ങൾ: തമീം, തബ്ഷീറ, തൻവീറ.





