കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേര്‍ക്ക് പരുക്ക്
കോഴിക്കോട് | കക്കാടംപൊയില്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.കൂടരഞ്ഞി-കക്കാടംപൊയില്‍ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയില്‍ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പണ്‍ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ ഏഴു പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ക്ക് കാര്യമായ പരുക്കുകളുണ്ട്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





