ഹോട്ടല്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി വാങ്ങി; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍
മലപ്പുറം | തിരൂരങ്ങാടിയില്‍ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകള്‍ക്ക് മുന്‍സിപ്പാലിറ്റി ലൈസന്‍സ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. എസ് ശ്രീജിയാണ് വിജിലന്‍സിന്റെ പിടിയിലായത്.
ലൈസന്‍സിനായി ഹോട്ടല്‍ ഉടമയോട് ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ഉടമ ജില്ലാ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.





