നടൻ മുരളി ഗോപിയുടെ മാതാവ് എസ്.വി. ജയലക്ഷ്മി അന്തരിച്ചു; വിടവാങ്ങൽ 83ാം വയസ്സിൽ, സംസ്കാരം വ്യാഴാഴ്ച
തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ മാതാവുമായ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. ബുധനാഴ്ച തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച (നവംബർ 12) ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. ശ്രീഗോകുലം മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. മിനു ഗോപിയാണ് മകൾ.





