വേനൽ ചൂടിന് കുളിർമയായി എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസമ്മാനം

എരുമപ്പെട്ടി: 44 വർഷത്തിനു ശേഷം അവർ ഒത്തുകൂടിയപ്പോൾ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ തണൽ മരമായി. 1981-82 എസ് എസ് എൽ സി 10 E ബാച്ച് വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുച്ചേർന്നപ്പോൾ സ്കൂളിന് സ്നേഹസമ്മാനം. പൂർവ്വ വിദ്യാർത്ഥികളായ ജോൺസൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ കെ എസ്, വിജയൻ കെ എന്നിവർ ചേർന്ന് പ്രധാന അധ്യാപിക ബീന സി ജേക്കബ്, എസ് എം സി ചെയർമാൻ വി എസ് ശ്രീജൻ, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് എന്നിവർക്ക് ഫാനുകൾ കൈമാറി.




