നിങ്ങളൊരു അമ്മയാണോ, നാണമുണ്ടോ!; സ്വന്തം മകനെ രക്ഷിക്കാതെ റീലെടുക്കുന്നു’: മകനെ രക്ഷിക്കുന്നത് റീലാക്കി അമ്മ, വ്യാപക വിമര്‍ശനം

വൈറലാവാനും അല്ലാതെയും സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ നമ്മൾ നടത്തുന്ന പല ഇടപെടലുകളും വിമർശനത്തിന് കാരണമാകാറുണ്ട്. അമിത ആവേശം ചിലപ്പോൾ കൈവിട്ടുപോവും. അബദ്ധത്തില്‍ കുളിമുറിയില്‍ കുടുങ്ങിയ മകനെ രക്ഷിക്കുന്നത് റീല്‍ ചിത്രീകരിച്ച അമ്മയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്.ഇൻസ്റ്റാഗ്രാം വ്ലോഗറായ മംമ്ത ബിഷ്ടാണ് മകൻ ബാത്ത്‌റൂമിൽ അബദ്ധത്തിൽ കുറ്റിയിട്ട് കുടുങ്ങിയതിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ മകൻ ബാത്റൂം വാതിൽ അകത്തുനിന്ന് പൂട്ടിപ്പോയെന്നും താൻ പലതവണ പറഞ്ഞുകൊടുത്തിട്ടും അവന് അത് തുറക്കാൻ കഴിയുന്നില്ലെന്നും ഇവർ വിശദീകരിക്കുന്നത് കാണാം. “എന്റെ മകൻ അബദ്ധത്തിൽ ബാത്റൂമിനുള്ളിൽ കുടുങ്ങിപ്പോയി, അവൻ നിർത്താതെ കരയുകയാണ്. അവനും ഞാനും പേടിച്ചിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഒടുവിൽ ഞാൻ എന്റെ അയൽക്കാരനെ വിളിച്ചു,” ബാത്റൂമിനുള്ളിൽ കിടന്ന് മകൻ വിതുമ്പിക്കരയുമ്പോഴും സ്ത്രീ വീഡിയോയിൽ പറയുന്നത് കേൾക്കാം. ബാത്ത്റൂമിനുള്ളിൽ മകൻ കരയുമ്പോൾ വിഷമത്തിലായി നിൽക്കുന്ന യുവതി വാതില്‍ തള്ളുന്നതും മതിലിന് മുകളിലൂടെ കുട്ടിയെ രക്ഷിക്കാന്‍ നോക്കുന്നതും വിഡിയോയിലുണ്ട്. പിന്നാലെ വന്ന അയൽക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഏണിയും കമ്പിവടിയുമായി എത്തിയ അയൽക്കാരൻ ബാത്ത്‌റൂമിനോട് ചേർന്ന ടെറസിലേക്ക് ഏണി വഴി കയറി, ജനലിലൂടെ വടിയിട്ട് ലോക്ക് തുറന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.സമാനമായ സംഭവങ്ങളിലുണ്ടാൽ മറ്റ് അമ്മമാർ ശ്രദ്ധാലുക്കളായിരിക്കാൻ വേണ്ടിയാണ് വീഡിയോ പങ്കുവെച്ചതെന്ന് യുവതി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ പറയുന്നു. അമ്മമാര്‍ ഇത്തരം സന്ദര്‍ഭത്തില്‍ സൂക്ഷിക്കണം എന്നും അവർ സൂചിപ്പിച്ചു. എന്നാൽ, വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ മംമ്തയ്ക്ക് എതിരെ വ്യാപകമായ വിമർശനമുയർന്നു. മകനെ രക്ഷിക്കാതെ എങ്ങനെയാണ് വിഡിയോ ചെയ്യാന്‍ സമയം എന്നാണ് വിമര്‍ശനം. ബാത്ത്റൂമില്‍ ലോക്കായ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ റീലുണ്ടാക്കുന്നത് കഷ്ടമാണെന്നും പറയുന്നു. നിങ്ങളുടെ മകൻ ബാത്ത്‌റൂമിൽ പൂട്ടിപ്പോയപ്പോഴും നിങ്ങൾക്ക് വീഡിയോ എടുക്കാൻ സമയം കിട്ടിയല്ലോ എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. കുട്ടിയെ സഹായിക്കുന്നതിന് പകരം നിങ്ങൾ റീൽ ഉണ്ടാക്കുന്ന തിരക്കിലാണ്. നിങ്ങളൊരു അമ്മയാണോ, എത്ര അറപ്പുളവാക്കുന്നതെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. നാണമുണ്ടോ! കാഴ്ചക്കാർക്ക് വേണ്ടി നിങ്ങളുടെ കുട്ടിയെ ബാത്ത്‌റൂമിൽ പൂട്ടിയിട്ടതാണോ? ഇത്രയും തരംതാഴരുത് എന്ന് ഒരു മറ്റൊരാളും വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button