അറ്റകുറ്റപ്പണിക്ക് നൽകിയ ഓട്ടോറിക്ഷ തിരികെ നൽകിയില്ല; മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: അറ്റകുറ്റപണിക്കായി നൽകിയ ഓട്ടോറിക്ഷ തിരികെ നൽകിയില്ലെന്നും എൻജിൻ അഴിച്ചെടുത്ത് മറ്റൊരു ഓട്ടോറിക്ഷയിൽ സ്ഥാപിച്ചെന്നുമുള്ള പരാതിയിൽ മൂന്നുപേരെ വട്ടിയൂർകാവ് പൊലീസ് പിടികൂടി. ശാസ്തമംഗലം കാഞ്ഞിരംപാറ മരുതൻകുഴി റെസിഡൻസ് അസോസിയേഷൻ തച്ചങ്കരി വീട്ടിൽ ആനന്ദ് (39), നെട്ടയം മാമ്പഴകുന്ന് ആര്യനഗർ പുത്തൻ വീട്ടിൽ രാജേഷ് കുമാർ (31), പേരുർക്കട വാഴോട്ടുകോണം ടി.സി 7/236 എ ഷംനാദ് മൻസിലിൽ മുഹമ്മദ് സൽമാൻ (31) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ ടെസ്റ്റ് പണികൾക്കായി മരുതംകുഴിയിൽ വർക്ഷോപ്പ് നടത്തിയിരുന്ന ആനന്ദിന് നൽകിയ വണ്ടി, തിരിക നൽകാത രാജേഷ് കുമാറിന്റെ സഹായത്തോടെ എഞ്ചിൻ അഴിച്ചെടുത്ത് ചെയ്സ് നമ്പറിൽ കൃത്രിമം വരുത്തി മുഹമ്മദ് സൽമാന്റെ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





