കാസർകോട് ബോർവെൽ ട്രാക്ടർ വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കാസർകോട്: വെള്ളരിക്കുണ്ട് വരക്കാട്ടിൽ ബോർവെൽ (കുഴൽകിണർ) ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ട്രാക്ടറിലുണ്ടായിരുന്ന തൊഴിലാളികളാണ് ഇരുവരും.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം. വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തിൽ വച്ച് ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വീടിൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്.





