കനത്ത മഴ ;പൊന്മുടി ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു, സഞ്ചാരികൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിൽ നടപടി . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു..
ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും അധികൃതർ അറിയിച്ചു. ഇന്നും തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button