തുറയൂരില്‍ ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന യുവാവിന് നേരെ തെരുവുനായ ആക്രമണം; കാലിന് കടിയേറ്റു
തുറയൂര്‍: ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന യുവാവിന് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയോടെയാണ് സംഭവം. കിഴക്കാനത്ത്മുകളില് വിനോദനാണ് കടിയേറ്റത്. വലതുകാലിന്റെ മുട്ടിന് താഴെയായാണ് കടിയേറ്റത്.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തെരുവുനായകളെ ഓടിക്കുകയും ഇയാളെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
സ്കൂളുകളും മദ്രസകളും ഉള്‍പ്പെടയുള്ള സ്ഥലത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉടനടി അധികൃതര്‍ നടപടിയെടുക്കമണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





