പേരാമ്പ്രയിൽ യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
_________________________________________________________________________________________
പേരാമ്പ്ര: നഗരത്തിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ശരൺപൂർ സ്വദേശി ഡാനിഷ് (22) ആണ് മരിച്ചത്. പേരാമ്പ്ര ചേനോളി റോഡിലെ കൈരളി ലോഡ്ജിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
4 വർഷമായി പേരാമ്പ്രയിലും പരിസരങ്ങളിലും പെയ്ൻ്റിങ് ജോലി ചെയ്തു വരികയായിരുന്നു. 4 ദിവസം മുൻപാണ് നാട്ടിൽ പോയി തിരിച്ചു വന്നത്. ഡാനിഷിനെ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി.





