എറണാകുളത്ത് വാഹനാപകടത്തിൽ അത്തോളി സ്വദേശിനിയായ യുവതി മരിച്ചു
അത്തോളി: അത്തോളി സ്വദേശിനിയായ യുവതി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. കുനിയിൽകടവ് വടക്കേ പീടികയിൽ പരേതനായ സുരേഷിന്റെ മകൾ അനുശ്രീ (28) ആണ് മരിച്ചത്. ഇന്നലെ എറണാകുളത്ത് സീപോർട്ട്-എയർപോർട്ട് റോഡിൽ ഭാരതമാത കോളേജിന് സമീപമായിരുന്നു അപകടം. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ബീന. സഹോദരി: ദേവനന്ദ. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി





