വ്യാജ എം പരിവാഹൻ ആപ്പ് ; വടകരയിൽ യുവാവിന് പണം നഷ്ടമായി
വടകര : വടകരയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് . വ്യാജ എം പരിവാഹൻ ആപ്പ് ലിങ്ക് അയച്ച് ബീഹാറുകാരനായ അതിഥിതൊഴിലാളിക്ക് നഷ്ടമായത് 33481 രൂപ.
പരാതിയിൽ വടകര പോലീസ് അന്വേഷണം തുടങ്ങി.
എം പരിവാഹന്റെ വ്യാജ ആപ്പിൽ ക്ലിക്ക് ചെയ്തവർക്ക് കൊച്ചിയിലും കണ്ണൂരിലും നാല് ലക്ഷം രൂപയിലധികം നഷ്ടമായിരുന്നു




