വാതിൽ തുറന്നയുടൻ വെടിയുണ്ട തലയിൽ തറച്ചുകയറി; ഇർഫാൻ കൊലക്കേസിൻ്റെ ചുരുളഴിച്ചത് ഒരു നുണ!

പട്‌ന: ബിഹാറിലെ പട്നയിൽ ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. പട്ന ജില്ലയിലെ ദൗലത്പൂർ സിംരി ഗ്രാമത്തിൽ ഡ്രൈവറായ മുഹമ്മദ് ഇർഫാൻ ഇമാം എന്ന കല്ലുവിനെയാണ് നവംബർ 10-ന് രാത്രി വീടിന് പുറത്തുവെച്ച് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…ദൗലത്പൂര്‍ സിംരി ഗ്രാമത്തിൽ ഭാര്യയോടും രണ്ട് ആണ്‍മക്കളോടുമൊപ്പം വാടകവീട്ടിലായിരുന്നു 32കാരനായ ഇര്‍ഫാന്‍ താമസിച്ചിരുന്നത്. നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച ഇര്‍ഫാനും മൂത്ത മകനും മാത്രമായിരുന്നു വീട്ടില്‍. ഭാര്യയും ഇളയ മകനും ഭാര്യവീട്ടില്‍ പോയിരുന്നു. അന്ന് രാത്രി പതിനൊന്നരയ്ക്ക് ഇര്‍ഫാന്റെ വീടിന്റെ മുമ്പില്‍ ബൈക്കില്‍ രണ്ട് ആളുകളെത്തി. അവര്‍ വീടിന്റെ വാതിലില്‍ മുട്ടി.ഇര്‍ഫാന്‍ എഴുന്നേറ്റ് വാതില്‍ തുറന്ന നിമിഷം അയാളുടെ തലയില്‍ വെടിയുണ്ട തറച്ചുകയറി. അയാൾ വാതില്‍ക്കല്‍ തന്നെ മരിച്ചുവീണു. വെടിവെച്ചവര്‍ വേഗം ബൈക്കില്‍ കയറി സ്ഥലം വിടുകയും ചെയ്തു. വെടിയൊച്ച കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. അവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇര്‍ഫാന് ശത്രുക്കള്‍ ആരെങ്കിലും ഉണ്ടോയെന്നാണ് അവര്‍ ആദ്യം അന്വേഷിച്ചത്. എന്നാല്‍ അങ്ങനെ ആരും തന്നെ ഇല്ലെന്ന് പൊലീസിന് വ്യക്തമായി. ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരമറിഞ്ഞെത്തിയ ഭാര്യ നേഹ പ്രവീണില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനായി പൊലീസിന്റെ ശ്രമം. അവര്‍ നേഹയെ ചോദ്യം ചെയ്തു. മുമ്പും ഇര്‍ഫാന്റെ നേര്‍ക്ക് സമാനമായ രീതിയില്‍ വെടിവെപ്പുണ്ടായിട്ടുണ്ടെന്ന് നേഹ പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ആര എന്ന സ്ഥലത്ത് പോയി തിരിച്ച് ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ബിഹ്ത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മൗദാഹി ഗ്രാമത്തിലെത്തിയപ്പോള്‍ അജ്ഞാതര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് നേഹ വെളിപ്പെടുത്തി. നേഹ പറഞ്ഞത് പ്രകാരം ആ വഴിയ്ക്ക് പൊലീസ് അന്വേഷണം നടത്തി. അന്ന് ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയ അജ്ഞാതര്‍ ആരെന്ന് കണ്ടെത്താനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാല്‍ നേഹ പറഞ്ഞതുപോലെ ഒരു ആക്രമണം ഉണ്ടായിട്ടേയില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ പൊലീസിന് നേഹയെ സംശയമായി. അവര്‍ നേഹയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഭര്‍ത്താവ് മൊഹമ്മദ് ഇര്‍ഫാനെ താനും ആണ്‍സുഹൃത്ത് കരണും ചേര്‍ന്ന് ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് നേഹ സമ്മതിക്കുകയായിരുന്നു. അങ്ങനെ കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഫൗസിയ ഫിര്‍ദൗസ് എന്ന നേഹയെയും അവരുടെ ആണ്‍സുഹൃത്തായ 22കാരന്‍ കരണ്‍ കുമാറിനെയും പൊലീസ് അറസ്റ്റുചെയ്തു. ഇര്‍ഫാനെ കൊലപ്പെടുത്തുന്ന സമയത്ത് വെടിവെച്ചയാളോടൊപ്പം കരണിന്റെ പ്രായപൂര്‍ത്തിയാകാത്ത ഒരു ബന്ധുവുമുണ്ടായിരുന്നു. ഈ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് ബിഹ്ത മൗദാഹി ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തു. വെടിവെച്ചയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി നേഹയും ഇര്‍ഫാനും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് കരണുമായി നേഹ പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ശക്തമായതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഈ ബന്ധത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ കരണും നേഹയും തങ്ങളുടെ ബന്ധത്തിന് തടസമായ ഇര്‍ഫാനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കരണ്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്‌തെന്ന് ദനാപൂര്‍-2ലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഡിഎസ്പി അമരേന്ദ്ര കുമാര്‍ ഝാ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot