Gulf NewsNational

2025 ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ ഏല്ലാതരം പവർ ബാങ്കും ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്സ്

  എന്നാൽ, എമിറേറ്റ്സ് യാത്രക്കാർക്ക് ചില പ്രത്യേക വ്യവസ്ഥകളോടെ ഒരു പവർ ബാങ്ക് വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്. വിമാനത്തിന്റെ ക്യാബിനിൽ വച്ച് പവർ ബാങ്ക് ഉപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ, വിമാനത്തിന്റെ വൈദ്യുതി ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ പാടില്ല.
എമിറേറ്റ്സിന്റെ പുതിയ നിയന്ത്രണങ്ങൾ ഇവയാണ്:

1) യാത്രക്കാർക്ക് 100 വാട്ട്-അവർ (Watt Hours) താഴെയുള്ള ഒരു പവർ ബാങ്ക് മാത്രം കൊണ്ടുപോകാം.
2) വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ഒരു വ്യക്തിഗത ഉപകരണവും ചാർജ് ചെയ്യാൻ പാടില്ല.
3) വിമാനത്തിലെ വൈദ്യുതി ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
4) കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകളിലും അതിന്റെ ശേഷി (capacity rating) സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരിക്കണം.
5) പവർ ബാങ്കുകൾ വിമാനത്തിന്റെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വയ്ക്കാൻ പാടില്ല; അവ സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലുള്ള ബാഗിലോ വെക്കണം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button