മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ജോലി നേടാം; ജോലിയും വിശദാംശങ്ങളും ഇങ്ങനെ, ഇന്റർവ്യൂ 5ന് തൃശൂരിൽ
🤣തൃശൂർ ∙ മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിൽ ഒഴിവുള്ള ജോലികളിലേക്ക് ലുലു ഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം. മാനേജ്മെന്റ് ട്രെയ്നി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർഥികൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തസ്തികകളും യോഗ്യതയും ചുവടെ: ∙ മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദവും റീട്ടെയ്ൽ സ്റ്റോറുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 ൽ താഴെ. ∙ ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 ൽ താഴെ. ∙ സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 20–28. ∙ ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡേറ്റ, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അതിന്റെ പകർപ്പുകൾ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 75938 12223, 75938 12225.





