നെന്‍മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാ വിധി നാളെ; കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

പാലക്കാട് |  നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. ചെന്താമരയെ നാളെ ഓണ്‍ലൈനായാകും ഹാജരാക്കുക. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ജില്ലാ നിയമസഹായ വേദിയുടെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക.

ബിഎന്‍എസ് 103(ക), 126 (കക) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ുമ2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തി കേസിലെ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാള്‍ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം സജിതയാണെന്ന് ആരോപിച്ചായിരുന്നു അരുംകൊല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button