വാഹനങ്ങളുടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതിയ വിജ്ഞാപനം ഇറങ്ങി ; വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ….

ന്യൂഡൽഹി∙ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധി (പിയുസി) പുനർനിർണയിച്ച് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം. ഇതുസംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. വാഹനങ്ങൾ എത്ര ഇടവേളകളിൽ പുകപരിശോധന നടത്തണമെന്നു നിശ്ചയിക്കാൻ അവയുടെ പഴക്കം അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് നിലവിൽ വന്നത്.

നവംബർ 13 ന് വിജ്ഞാപനം ചെയ്ത പുതിയ ചട്ടങ്ങൾ പ്രകാരം നിരത്തിലിറങ്ങി അധികം പഴക്കമില്ലാത്ത ബിഎസ്-6 (BS-VI) വാഹനങ്ങൾക്ക് കൂടുതൽ കാലാവധിയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കും. എന്നാൽ പഴക്കം ചെന്ന വാഹനങ്ങൾ ചുരുങ്ങിയ ഇടവേളകളിൽ പുകപരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. കൂടാതെ, പഴയ എമിഷൻ മാനദണ്ഡങ്ങളിലുള്ള വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റ് കാലാവധി രാജ്യത്തുടനീളം ഏകീകരിക്കാനും പുതിയ ചട്ടങ്ങൾ വഴിയൊരുക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന വ്യത്യസ്ത പരിശോധനാ മാനദണ്ഡങ്ങൾ ഇതോടെ ഇല്ലാതാകും.

∙ ബിഎസ്-6 വാഹനങ്ങൾക്കുള്ള പുതിയ വ്യവസ്ഥകൾ ആറ് വർഷം വരെ പഴക്കമുള്ള പുതിയ സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി 12 മാസത്തിനു പകരം മൂന്ന് വർഷത്തെ കാലാവധിയുള്ള പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും. ആറ് വർഷത്തിനു മുകളിലും പത്ത് വർഷം വരെയുമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പരിശോധന നിർബന്ധമാണ്. എന്നാൽ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറുമാസം മാത്രമായിരിക്കും സർട്ടിഫിക്കറ്റ് കാലാവധി.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ബിഎസ്-6 വാഹനങ്ങൾക്ക് പ്രത്യേക സമയപരിധിയാണുള്ളത്. ആറ് വർഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് രണ്ട് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റും, ആറു മുതൽ പത്ത് വർഷം വരെ പഴക്കമുള്ളവയ്ക്ക് ഒരു വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റും ലഭിക്കും. പത്ത് വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ ഓരോ ആറുമാസത്തിലും പുകപരിശോധന നടത്തേണ്ടതുണ്ട്.

∙ പഴയ വാഹനങ്ങൾക്ക് കാലാവധി കുറയും പഴയ എമിഷൻ വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങളുടെ പിയുസി കാലാവധി രാജ്യവ്യാപകമായി ഏകീകരിച്ചു. സ്വകാര്യ-വാണിജ്യ വ്യത്യാസമില്ലാതെ ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വാഹനങ്ങൾക്ക് ഇനി മുതൽ മൂന്ന് മാസത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-4 വാഹനങ്ങൾക്ക് ഇനി രാജ്യത്തുടനീളം ആറുമാസത്തെ കാലാവധിയുള്ള പിയുസി സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ലഭിക്കുക.

∙ പുതുക്കൽ തീയതികൾ പ്രാബല്യത്തിൽ വരുന്നത് എങ്ങനെ? നിലവിലെ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്നതിന് 10 ദിവസം മുൻപ് വാഹനം പുകപരിശോധനയ്ക്ക് വിധേയമാക്കുകയാണെങ്കിൽ പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ സർട്ടിഫിക്കറ്റ് പ്രാബല്യത്തിൽ വരും. എന്നാൽ കാലാവധി അവസാനിച്ച ശേഷമോ അവസാനിക്കുന്ന ദിവസമോ ആണ് പരിശോധന നടത്തുന്നതെങ്കിൽ പരിശോധന നടത്തുന്ന തീയതി മുതൽ മാത്രമായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി ആരംഭിക്കുക.

∙ നിലവിലുള്ള സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ട് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് എടുത്ത പിയുസി സർട്ടിഫിക്കറ്റുകൾക്ക് അവയുടെ കാലാവധി തീരുന്നതുവരെ സാധുത ഉണ്ടായിരിക്കും. വാഹന ഉടമകൾ ഉടൻ തന്നെ പുതിയ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ്, പുതിയ ചട്ടങ്ങൾ പ്രകാരം ആദ്യമായി പുതുക്കുമ്പോൾ മാത്രമാണു പുതുക്കിയ കാലാവധി ബാധകമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot