എടാ എന്നെ സിനിമയിൽ എടുത്തെടാ…! തെലുങ്ക് സിനിമാ സെറ്റിലേക്ക് മാസ്സ് എൻട്രിയുമായി പടയപ്പ; ഷൂട്ടിങ്ങ് പൂർണമായി നിർത്തിവെച്ച് അണിയറപ്രവർത്തകർ

മൂന്നാർ: തെലുങ്ക് സിനിമാ ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായെത്തി പടയപ്പ എന്ന കാട്ടാന. മൂന്നാറിലെ കുണ്ടള ഗോൾഫ് ക്ലബ്ബിൽ പുരോഗമിക്കുകയായിരുന്ന ഷൂട്ടിങ്ങ് സെറ്റിലേക്കാണ് കാട്ടാന എത്തിയത്. ആനയെ കണ്ടതോടെ ഭയന്ന് സെറ്റിലുണ്ടായിരുന്നവർ എല്ലാവരും ഗോൾഫ് ക്ലബ്ബിലേക്ക് കയറി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വനംവകുപ്പിന്‍റെ ആർ.ആർ.ടി സംഘമാണ് പുൽമേട്ടിൽ നിന്നും കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്.തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ശ്രീനിവാസ മാങ്കപുരം എന്ന പുതിയ സിനിമയുടെ സെറ്റിലാണ് കാട്ടാന എത്തിയത്. സിനിമയിലെ പ്രധാന താരങ്ങളായ ഘട്ടമനേനി ജയകൃഷ്ണ, റാഷ തദാനി എന്നിവർ സെറ്റിലെ പുൽമേട്ടിൽ ചിത്രീകരണത്തിൽ ഏർപ്പെട്ടിരിക്കവെയായിരുന്നു പടയപ്പ കടന്നു വന്നത്. സിനിമയുടെ അണിയറ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ ആശങ്കയിലായിരുന്നു. കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് കുറച്ച് ദിവസങ്ങളിലായി പടയപ്പയുടെ സാനിധ്യമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button