ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി; നഴ്സ് ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ
തൃശൂർ : ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിയായ സ്വദേശിയായ നഴ്സ് മിനുവിനെയാണ് (38) തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം.





