കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ നീലാഭ ചൊരിഞ്ഞ് ‘കവര്’; അപൂർവ്വ കാഴ്ച കാണാൻ കടൽത്തീരങ്ങളിലേക്ക് ആളുകൾ എത്തി
കോഴിക്കോട് : കേരളത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ കടലിൽ ‘കവര്’ (Bioluminescence) പൂത്തു. രാത്രികാലങ്ങളിൽ കടൽവെള്ളത്തിന് നീല നിറത്തിൽ വെളിച്ചം പടരുന്ന ഈ മായാജാല കാഴ്ച കാണാൻ തീരത്ത് ആളുകൾ എത്തി . ഇന്നലെ സന്ധ്യ മുതലാണ് കടലിൽ കടലിൽ നിന്ന് ഉള്ളോട്ട് മാറി കവര് പൂത്തത്.
കടലിലെ സൂക്ഷ്മജീവികളായ പ്ലവഗങ്ങൾ (Plankton) വെള്ളം ഇളകുമ്പോൾ പുറപ്പെടുവിക്കുന്ന സ്വാഭാവിക പ്രകാശമാണ് ‘കവര്’ എന്ന പേരിൽ അറിയപ്പെടുന്നത്. തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോഴും വെള്ളത്തിൽ തുഴയോ കൈയോ ഉപയോഗിച്ച് ഇളക്കുമ്പോഴും നീല നിറത്തിൽ വെളിച്ചം പടരുന്നത് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.





