സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു
തൃശ്ശൂർ: മലയാള മിനിസ്ക്രീൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നടി സീമാ ജി. നായരാണ് സിദ്ധാർത്ഥിന്റെ മരണവാർത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
തൃശ്ശൂർ ചാലക്കുടി സ്വദേശിയാണ്. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ മലയാള ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്ക്കാരം പിന്നീട്.





