അത്യാധുനിക കോച്ചുകളും മികച്ച യാത്രാസുഖവും; പുത്തൻ ലുക്കിൽ ജനശതാബ്ദി വരുന്നൂ

ഡൽഹി: ഇന്ത്യൻ റെയിൽവെയുടെ ജനപ്രിയ ട്രെയിനായ ജനശതാബ്ദി എക്സ്പ്രസുകൾ അടിമുടി മാറുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നവീകരിച്ച കോച്ചുകൾ, ശുചിമുറികൾ തുടങ്ങി മെച്ചപ്പെട്ട യാത്രാസുഖം പ്രദാനം ചെയ്യുന്ന രീതിയിലുള്ള പദ്ധതിയാണ് റെയിൽവെ ബോര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്. എൽഎച്ച്ബി (LHB) കോച്ചുകൾ ഉൾപ്പെടുത്തിയുള്ള ഈ മാറ്റം ട്രെയിനിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ വിസ്താരമുള്ള സീറ്റുകളും ആധുനിക ഇന്‍റീരിയർ സൗകര്യങ്ങളും ഉറപ്പാക്കുന്നു. അപകടസമയങ്ങളിൽ ആഘാതം കുറയ്ക്കാനും ട്രെയിനിന്‍റെ വേഗത വർധിപ്പിക്കാനും സഹായിക്കുന്നവയാണ് പുതിയ കോച്ചുകൾ. ബർബിൽ – ഹൗറ റൂട്ടിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ഇനി അത്യാധുനിക എൽഎച്ച്ബി കോച്ചുകളുമായിട്ടായിരിക്കും ട്രാക്കിലിറങ്ങുക.ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ പരമ്പരാഗതമായ ഐസിഎഫ് (Integral Coach Factory) കോച്ചുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അപകടമുണ്ടായാൽ കോച്ചുകൾ ഒന്നിനുമുകളിൽ ഒന്നായി കയറില്ല.ഇത് അപകടത്തിന്‍റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവയ്ക്ക് ഭാരം കുറവാണ്. ഇത് ട്രെയിനിന് കൂടുതൽ വേഗത കൈവരിക്കാൻ സഹായിക്കുന്നു.മികച്ച സൗണ്ട് ഇൻസുലേഷൻ ഉള്ളതിനാൽ കോച്ചിനുള്ളിൽ ശബ്ദം വളരെ കുറവായിരിക്കും.ഡിസ്ക് ബ്രേക്കുകൾ ഉപയോഗിക്കുന്നതിനാൽ അതിവേഗത്തിൽ പോകുമ്പോഴും പെട്ടെന്ന് നിർത്താൻ സാധിക്കും.വലിയ ജനാലകളും കൂടുതൽ സ്ഥലസൗകര്യവുമുള്ള സീറ്റുകളും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നു.അത്യാധുനിക സീറ്റുകൾ -കൂടുതൽ കുഷ്യനുള്ള, എർഗണോമിക് രീതിയിൽ രൂപകൽപന ചെയ്ത സീറ്റുകൾ. ദീർഘദൂര യാത്രകളിലും തളർച്ച അനുഭവപ്പെടാത്ത രീതിയിൽ കാലുകൾ നീട്ടിവെക്കാൻ കൂടുതൽ സ്ഥലസൗകര്യവും (Legroom) ഇതിലുണ്ട്.സ്മാർട്ട് എയർ കണ്ടീഷനിംഗ്- എസി ചെയർ കാർ കോച്ചുകളിൽ മൈക്രോപ്രൊസസ്സർ നിയന്ത്രിത എയർ കണ്ടീഷനിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കോച്ചിനുള്ളിൽ എല്ലായിടത്തും ഒരേപോലെ തണുപ്പ് ഉറപ്പാക്കുന്നു.ഹൈ-ടെക് ഇന്റീരിയർ- പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ വലിയ ജനാലകൾ, ശുചിത്വത്തിനായി മോഡുലാർ ബയോ ടോയ്‌ലറ്റുകൾ, കണ്ണിന് ആയാസം നൽകാത്ത എൽഇഡി ലൈറ്റുകൾ എന്നിവ പ്രീമിയം അനുഭവം നൽകുന്നു.കുലുക്കമില്ലാത്ത യാത്ര- മികച്ച ഇൻസുലേഷനും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ഉള്ളതിനാൽ ട്രെയിനിന്‍റെ ശബ്ദവും കുലുക്കവും യാത്രക്കാർക്ക് അനുഭവപ്പെടില്ല.”ടാറ്റാനഗറിനും ഹൗറയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ബിസിനസുകാർക്കും വിദ്യാർഥികൾക്കും ജനശതാബ്ദി പ്രധാന ഗതാഗതമാര്‍ഗമാണ്. നിലവിലെ നിരക്കിൽ മാറ്റമില്ലാതെ ഏറ്റവും മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഈ നവീകരണങ്ങൾ ഉറപ്പാക്കുന്നു” മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru