വടകര: കുഞ്ഞിപ്പള്ളിയിൽ ഡിവൈഡറില്‍ തട്ടി കാറിന് തീപ്പിടിച്ചു; ആറു പേര്‍ക്ക് പരിക്ക്
വടകര: കുഞ്ഞിപ്പള്ളിയിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞ് കാർ കത്തി നശിച്ചു. വാഹനത്തിലുണ്ടായ ആറ് പേർക്ക് നിസ്സാര പരിക്ക്. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം.
ദേശീയാപതയിൽ ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ ഡിവൈറിൽ തട്ടി മറിയുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. കാർ മറിഞ്ഞയുടൻ സ്റ്റേഡിയത്തിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിതിനാൽ വലിയ അപകടം ഒഴിവായി.
വടകരയിൽ നിന്നും മാഹിയിൽ നിന്നും എത്തിയ രണ്ട് യുണിറ്റ് ഫയർ ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി. ചോമ്പാല പോലീസും സ്ഥലത്തെത്തിയിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





