സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ പളളിക്കര എം ബാലകൃഷ്ണൻ നായർ അന്തരിച്ചു
തിക്കോടി: സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ പളളിക്കര എം ബാലകൃഷ്ണൻ നായർ (84) അന്തരിച്ചു.
സി പി ഐ (എം) പള്ളിക്കര വെസ്റ്റ് ബ്രാഞ്ച് മുൻ അംഗം, കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി അംഗം, പള്ളിക്കര ക്ഷീര സൊസൈറ്റി പ്രഥമ പ്രസിഡൻ്റ്,പുറക്കാട് അഗ്രികൾച്ചറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കമലാക്ഷി. മക്കൾ: ഷീജ, പരേതനായ സജിത്ത്. സഹോദരങ്ങൾ: ലീല (മണിയൂർ), പരേതരായ ചന്ദ്രൻ, ജാനകി.





