Kerala

വാഹനാപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 61 ലക്ഷം ന​ഷ്ട‌​പ​രി​ഹാ​രം

കൊ​ല്ലം: വാ​ഹാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് കൊ​ല്ലം അ​ഞ്ചാം അ​ഡീ​ഷ​ണ​ൽ മോ​ട്ടോ​ർ ആ​ക്‌​സി​ൻ​റ് ക്ലെ​യിം​സ് കോ​ട​തി 61 ല​ക്ഷം രൂ​പ ന​ഷ്ട‌​പ​രി​ഹാ​രം വി​ധി​ച്ചു. തൃ​ക്ക​ട​വൂ​ർ മു​രു​ന്ത​ൽ ശാ​ന്ത വി​ലാ​സം വീ​ട്ടി​ൽ ഗീ​ത​യു​ടെ മ​ക​ൻ നി​ഥി​ന്റെ കു​ടും​ബ​ത്തി​നാ​ണ്​ തു​ക ല​ഭി​ക്കു​ക. 2022 ജ​നു​വ​രി 22ന്​ ​രാ​വി​ലെ നി​ഥി​ൻ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ബൈ​ക്കു​മാ​യി കൂ​ട്ടി ഇ​ടി​ച്ചാ​യി​രു​ന്നു​ അ​പ​ക​ടം.മേ​വ​റം-​കാ​വ​നാ​ട് ബൈ​പ്പാ​സി​ൽ മ​ങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പം അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന വ​ർ​ക്ക​ല സ്വ​ദേ​ശി​യു​ടെ മോ​ട്ടോ​ർ ബൈ​ക്കാ​ണ്​ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ്​ മൂ​ന്നാ​ഴ്‌​ച​യോ​ളം നി​ഥി​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ഫെ​ബ്രു​വ​രി 14ന്​ ​മ​ര​ണ​പെ​ടു​ക​യും ചെ​യ്തു. നി​ഥി​ന്‍റെ കു​ടും​ബ​ത്തി​ൽ അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണ് ഉ​ള്ള​ത്. അ​ച്ഛ​ൻ നേ​ര​ത്തെ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു​പോ​യി. ന​ഷ്ട​പ​രി​ഹാ​ര​വും ചി​കി​ത്​​സാ​ചെ​ല​വും പ​ലി​ശ​യും കോ​ട​തി ചെ​ല​വും ഉ​ൾ​പ്പെ​ടെ​യാ​ണ്​ 61 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ന്യൂ ​ഇ​ൻ​ഡ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് തു​ക ന​ൽ​കേ​ണ്ട​ത്. തു​ക​യു​ടെ 75ശ​ത​മാ​നം അ​മ്മ​യ്ക്കും 25ശ​ത​മാ​നം അ​മ്മൂ​മ്മ​യ്ക്കും ല​ഭി​ക്കും. ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ മു​ഹ​മ്മ​ദ് സു​ജി​ത്ത്, സി​മി സു​ജി​ത്ത് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button