സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടിയതായി കെഎസ്ഇബി. ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായെന്നും കെഎസ്ഇബി പറഞ്ഞു.

ഏകദേശം 650 മെഗാവാട്ട് വൈദ്യുതി അധിക നിരക്ക് നൽകി വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. എന്നാൽ ഇത് സ്ഥിരമായി ലഭിക്കില്ലെന്നും മഴ കുറവായതിനാൽ ഇനിയും വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

ഗ്രിഡിൽ നിന്നും ഷെഡ്യൂൾ ചെയ്തതിനേക്കാൾ അധികം വൈദ്യുതി തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനമായതിനാൽ ഇതൊരു സ്ഥിരം സ്രോതസായി കണക്കാക്കാനാവില്ലെന്നും കെഎസ്ഇബി പറയുന്നു.

അതേസമയം ശനിയാഴ്‌ച രാത്രി 7 മണി മുതൽ 12 മണിവരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെ കുറവാണ് ഉണ്ടായത്. ശനിയാഴ്‌ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 MW രാത്രി 7:17നാണ് രേഖപ്പെടുത്തിയത്.

ഞായറാഴ്ചത്തെ വൈദ്യുതി ആവശ്യകത 600 മുതൽ 700 MW വരെ കുറഞ്ഞത് അന്തരീക്ഷ താപനിലയിൽ കുറവ് വന്നതുകൊണ്ടാണെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button