ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബൈക്കിലെത്തിയ യുവാക്കൾ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയെ യുവാവ് ബലമായി പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബിനാനിപുരം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.





