വൈഭവ് സൂര്യവംശിക്ക് പ്രത്യേക ഡ്രസ്സിങ് റൂം, ഇംഗ്ലണ്ട് പര്യടനത്തിൽ സഹതാരങ്ങളുടെ മുറിയിലേക്ക് പ്രവേശനമില്ല; കാരണം ഇതാണ്…

 

മുംബൈ: ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിനായുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഐ.പി.എല്ലിലെയും അണ്ടർ-19 ലോകകപ്പിലെയും തകർപ്പൻ പ്രകടത്തിനു പിന്നാലെയാണ് പതിനഞ്ചുകാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. ഈമാസം 26നും 28നും അയർലൻഡിനെതിരെ അവരുടെ നാട്ടിൽ രണ്ടു ട്വന്‍റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. പിന്നാലെ ടീം ഇംഗ്ലണ്ടിലേക്ക് പോകും. ജൂലൈ ഒന്നു മുതൽ 11 വരെ അഞ്ചു ട്വന്‍റി20 മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വസ്ത്രം മാറുന്നതിന് താരത്തിന് മാത്രം പ്രത്യേക മുറി അനുവദിക്കും. സഹതാരങ്ങളുടെ ഡ്രസ്സിങ് റൂം ഉപയോഗിക്കാനാകില്ല. എല്ലാ വേദികളിലും വൈഭവിന് മാത്രമായി വസ്ത്രം മാറുന്നതിന് പ്രത്യേക മുറിയുണ്ടാകുമെന്ന് ഗാർഡിയൻ റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെയും (ഐ.സി.സി) ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെയും (ഇ.സി.ബി) നിയമപ്രകാരം അണ്ടർ 16 താരങ്ങൾക്ക് സീനിയർ താരങ്ങൾ വസ്ത്രം മാറുന്ന മുറിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മത്സരത്തിനു മുമ്പും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമാണ് ഈ വിലക്ക്. എന്നാൽ, മത്സരത്തിനിടയിലും ടീം മീറ്റിങ്ങിലും താരത്തിന് ഡ്രസ്സിങ് റൂമിൽ പ്രവേശിക്കുന്നതിന് തടസ്സമില്ല. ബ്രിട്ടനിലെ എല്ലാ കായിക മത്സരങ്ങളിലും ഈ നിബന്ധനയുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ മാക്സ് ഡോമാൻ കഴിഞ്ഞ ഡിസംബറിൽ പതിനാറ് വയസ്സ് തികയുന്നതു വരെ വസ്ത്രം മാറുന്നതിന് പ്രത്യേക മുറിയാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ കായികരംഗത്തോ, ഐ.പി.എല്ലിലോ ഇത്തരം നിയമങ്ങൾ നിലവിലില്ല. അതുകൊണ്ട് തന്നെ മറ്റ് ഏത് കളിക്കാരെയും പോലെ സൂര്യവംശിയും രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങൾക്കൊപ്പം ഒരേ ചേഞ്ചിങ് റൂം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കുന്നതോടെ വൈഭവ് ചരിത്രത്തിന്‍റെ ഭാഗമാകും. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരത്തിന്‍റെ പേരിലാകും. ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ്  (16 വയസ്സും 205 ദിവസവും) മറികടക്കുക. കൂടാതെ, 16 വയസ്സ് തികയുന്നതിന് മുമ്പ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കും. ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്;ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശിഅയർലൻഡ് പരമ്പരക്കുള്ള ട്വന്‍റി20 സ്ക്വാഡ്;ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button