ചിക്കൻ കഴിക്കുമ്പോൾ അറിയാതെ പോലും അകത്താക്കാൻ പാടില്ലാത്ത 10 ഭാഗങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും…
ആരോഗ്യം നിലനിർത്താൻ നൂറായിരം പ്ലാനുകൾ തയ്യാറാക്കിയാലും നോൺ വെജ് ആഹാരം മുന്നിലെത്തുന്നതോടെ നിയന്ത്രണങ്ങളെല്ലാം കൈവിട്ടുപോകുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. രുചിയൂറുന്ന ഭക്ഷണം മുന്നിലെത്തുന്നതോടെ സർവം മറന്ന് കഴിക്കാൻ വരട്ടെ. ഇത്തരം സാഹചര്യങ്ങളിൽ ചില്ലറ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ അധികകാലം മുന്നോട്ട് പോകില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. റെഡ് മീറ്റ് അഥവാ പശു, പോത്ത്, കാള, എരുമ, പോർക്ക്, ആട് എന്നിവയുടെ മാംസത്തിലുള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതും ആരോഗ്യകരമായതും ചിക്കനാണെന്നാണ് പൊതുവെ പറയാറുള്ളത്. അതേസമയം, കോഴിയുടെ എല്ലാ ഭാഗങ്ങളും അത്ര ആരോഗ്യകരമല്ലെന്നതാണ് പുതിയ പഠനങ്ങൾ. ഈ ഭാഗങ്ങളിലെ ഉയർന്ന കൊഴുപ്പ്, അപകടകാരികളായ ബാക്ടീരിയ, മറ്റ് മാലിന്യപദാർത്ഥങ്ങൾ എന്നിവ ശരീരത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പതിവായി, ചിക്കനോടൊപ്പം ഈ ഭാഗങ്ങളും അകത്താക്കുന്നതോടെ മാരകമായ പല അസുഖങ്ങളും മനുഷ്യശരീരത്തെ കീഴ്പ്പെടുത്തിയേക്കും. അണുബാധ, ദഹനസംബന്ധിയായ പ്രശ്നങ്ങൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ എന്നിവ അതിൽപ്പെടും. അഥവാ, നിങ്ങളൊരു ചിക്കൻ പ്രേമിയാണെങ്കിൽ, കഴിക്കേണ്ടതും നിർബന്ധമായും അവഗണിക്കേണ്ടതുമായ ഭാഗങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമെന്ന് ചുരുക്കം. തടി കേടാക്കുന്ന ഈ പത്ത് ഭാഗങ്ങൾ ഒഴിവാക്കാം കോഴിയിറച്ചിയുടെ തൊലിയിലെ കൊഴുപ്പും ബാക്ടീരിയയും അടങ്ങിയ ഭാഗം ക്രിസ്പി ആയിട്ടുള്ള ചിക്കൻ പീസിനോടായിരിക്കും അധികപേർക്കും ഇഷ്ടം. എന്നാൽ, കോഴിയെ സംബന്ധിച്ചിടത്തോളം അതത്ര ആരോഗ്യകരമായ ഭാഗമൊന്നുമല്ല. കൊഴുപ്പും ബാക്ടീരിയയും കൊളസ്ട്രോളുമടങ്ങിയ ഈ ഭാഗം കൂടുതലായി അകത്താക്കുന്നത് ഹൃദ്രോഗത്തിന് ഇടയാക്കിയേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പാചകം ചെയ്തെങ്കിൽ പോലും അപകടകാരികളായ ചില ബാക്ടീരിയയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ വിട്ടുമാറാകാതെ കിടപ്പുണ്ടാകാം. കോഴിയുടെ ശ്വാസകോശത്തിലെ പരാന്നഭോജികൾ കോഴിയുടെ ശ്വാസകോശത്തിൽ കാണപ്പെടുന്ന ചില തരം സൂക്ഷ്മജീവികളും പരാന്നഭോജികളും ഉയർന്ന ചൂടിൽ പാചകം ചെയ്താലും നശിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇവ കൈകാര്യം ചെയ്യുന്നതിലോ പാചകം ചെയ്യുന്നതിലോ ശുചിത്വം പാലിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും. മിക്കവാറും ഭക്ഷണപദാർത്ഥങ്ങളിലും ഇവ ഉപയോഗിക്കാറില്ലെങ്കിലും ചില പരമ്പരാഗത ഡിഷുകളിൽ കൂടുതൽ രുചിക്കായി ഇവ ഉപയോഗിക്കാറുണ്ട്.കീടനാശിനിയുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ കോഴിയുടെ തലയും വർജിക്കാം പാടത്തും പറമ്പിലും ഓടിനടക്കുന്ന കോഴികളെ സംബന്ധിച്ചിടത്തോളം കീടനാശിനികൾ പോലുളള മാരകമായ പദാർത്ഥങ്ങൾ അവയ്ക്കകത്ത് ഉണ്ടാകാറുണ്ട്. ചിലയിടങ്ങളിലെങ്കിലും സൂപ്പുകളിൽ ചിക്കന്‍റെ തല ഉപയോഗിക്കാറുണ്ട്. ഇത് അമിതമായാലും ശരീരത്തിന് ചെറുതല്ലാത്ത പണി കിട്ടാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ദീർഘകാലം നീണ്ടുനിൽക്കുന്ന അസുഖങ്ങൾ വരെ ഇതിലൂടെയുണ്ടാകാമെന്നും പഠനങ്ങൾ പറയുന്നു. കോഴിയുടെ കുടൽ ഭാഗം എത്ര നന്നായി കഴുകി വൃത്തിയാക്കിയാലും വിട്ടുമാറാത്തതാണ് കോഴിയുടെ കുടലിലെ ബാക്ടീരിയകളും അഴുക്കുകളും. മതിയായ പരിശീലനമില്ലാതെ ഇത് പാചകം ചെയ്ത് കഴിക്കുന്നത് ഭക്ഷ്യവിഷബാധയിലെത്തിച്ചേക്കാം. അഴുക്കും ബാക്ടീരിയകളുമുള്ളതിനാൽ ചിക്കൻ കാലിനോടുള്ള അന്ധമായ ഭ്രമവും മാറ്റിവെക്കാം നന്നായി പാകം ചെയ്ത ഭക്ഷണങ്ങളിലെ ചിക്കൻ കാലുകളോട് ചിലർക്കെല്ലാം അമിതമായി താൽപര്യം തോന്നാറുണ്ട്. ഒറ്റനോട്ടത്തിൽ രുചികരമായി തോന്നുമെങ്കിലും അധികമാരും പ്രതീക്ഷിച്ചിട്ടില്ലാത്തത്രയും അപകടം ഒളിപ്പിച്ചിട്ടാണ് ഇവയുടെ നിൽപ്. അഴുക്കിൽ നിന്ന് അഴുക്കുകളിലേക്കുള്ള കോഴികളുടെ ഓട്ടപ്പാച്ചിലുകളിൽ നിർണായക പങ്കുവഹിക്കുന്നതിനാൽ തന്നെ ചെളി, അഴുക്ക്, ബാക്ടീരിയ പോലുള്ള മാരകമായ സംഗതികൾ ഈ കാലുകളിൽ ഒളിഞ്ഞിരിക്കുന്നതിന്‍റെ സാധ്യതകളും തള്ളിക്കളയാനാവില്ല. പോഷകസമൃദ്ധമെങ്കിലും ഹൃദയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നത് നല്ലതിനാവില്ല പാകമാകുന്നതോടെ ഏറെ പോഷകസമൃദ്ധമായ ഭക്ഷണപദാർത്ഥമായി മാറുമെങ്കിലും കോഴിയുടെ ഹൃദയഭാഗം അമിതമായി അകത്താക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിത്തീർക്കുക. ഹൃദയത്തിലേക്ക് അനാവശ്യമായ ഹോർമോണുകൾ കടത്തിവിട്ടുകൊണ്ട് കരളിനെയും മറ്റ് പ്രധാന അവയവങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. കോഴിയുടെ ഗിസാർഡ്(അരയാൽ) കോഴിയുടെ ആമാശയമെന്നോണം പറയാവുന്ന അവയവങ്ങളിലൊന്നാണ് ഗിസാർഡ്. കോഴി അകത്താക്കുന്ന ഭക്ഷണങ്ങളെല്ലാം ഇതുവഴി അരച്ച് പൊടിരൂപത്തിലേക്ക് മാറ്റുന്നതിനാൽ തന്നെ ഇതിനകത്ത് നിറയെ മണ്ണും കല്ലും കുടുങ്ങിക്കിടക്കാനുള്ള സാധ്യതയേറെയാണ്. ഏറെ പോഷകങ്ങളടങ്ങിയ ഭക്ഷണമെങ്കിലും വൃത്തിയാക്കാതെ കഴിക്കുകയാണെങ്കിൽ പണി കിട്ടും. കോഴിയുടെ കഴുത്ത് ബാക്ടീരിയ കൂടുതലായി അടിഞ്ഞുകൂടാനും പറ്റിപ്പിടിക്കാനും സാധ്യതയുള്ളതിനാൽ തന്നെ കോഴിയുടെ കഴുത്ത് ഭക്ഷണത്തളികയിലേക്ക് എടുത്തുവെക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിച്ചേക്കും. കോഴിയുടെ കഴുത്ത് ഉപയോഗിച്ച് സൂപ്പ്, സ്റ്റോക്ക് എന്നിവ സാധാരണഗതിയിൽ ഉണ്ടാക്കാറുണ്ട്. കോഴിയുടെ ചിറകുകളുടെ അറ്റഭാഗങ്ങൾ മതിയായ പ്രോട്ടീനും ആവശ്യമായ പോഷകങ്ങളും അടങ്ങിയിട്ടില്ലാത്തതിനാൽ തന്നെ ഇത് കഴിക്കേണ്ടുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. പ്രധാനമായും അസ്ഥിയും ചർമവും മാത്രമുള്ളതിനാൽ തന്നെ ബാക്ടീരിയ പറ്റിക്കിടക്കാൻ സാധ്യതയുള്ളതിനാൽ പരമാവധി വർജിക്കുന്നതാവും നല്ലത്. കോഴിയുടെ അസ്ഥികളിലെ മജ്ജ അസ്ഥികളിലെ മജ്ജയിൽ രക്തത്തിന്‍റെ അംശം അവശേഷിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ പൂർണമായും വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചുരുക്കത്തിൽ,ചിക്കൻ എന്നത് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുള്ള ഭക്ഷണമാണെങ്കിലും മതിയായ അളവിൽ, വൃത്തിയിൽ പാകം ചെയ്തിട്ടില്ലെങ്കിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയേറെയാണ്.





