ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ വന്‍ ആശങ്ക പരത്തി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ചൈന സുന്‍’ ലക്ഷ്യമാക്കി ഒരു ചെറുവിമാനം ഇടിച്ചുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ ആളപായമുണ്ടായോയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള CITIC ഗ്രൂപ്പിന്റെ ആസ്ഥാനമായ ചൈന സുന്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്താണ് വിമാനം ഇടിച്ചുകയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതായും സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി പരന്നതായും റിപ്പോര്‍ട്ടുകളുണ്ട്.അപകടത്തിന് പിന്നാലെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും മറ്റ് ആളുകളെയും സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അടിയന്തരമായി ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേന, പൊലീസ്, ആംബുലന്‍സുകള്‍ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടസ്ഥലത്തിന് ചുറ്റുമുള്ള മേഖല സുരക്ഷാ സേന പൂര്‍ണമായും നിയന്ത്രണത്തിലാക്കി.സംഭവവുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നതും വിമാനത്തിന്റെ ഭാഗങ്ങള്‍ സമീപത്ത് കിടക്കുന്നതും ചില ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ടാക്സിയുടെ ചില്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തിന് പിന്നാലെ ചൈന സുന്‍ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. നിരവധി റോഡുകള്‍ താത്കാലികമായി അടച്ചിട്ടതായും പൊതുജനങ്ങളെ പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലരെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് പൊലീസ് വിലക്കിയതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, അപകടത്തില്‍പ്പെട്ടത് ചൈനയില്‍ നിര്‍മ്മിച്ച Sunward SA60L Aurora എന്ന ലൈറ്റ് സ്‌പോര്‍ട് വിമാനമായിരിക്കാമെന്നാണ് സൂചന. ഒരു പ്രാദേശിക ജനറല്‍ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം വിമാനം നിശ്ചയിച്ച പാതയില്‍ നിന്ന് വ്യതിചലിച്ച ശേഷമാണ് അപകടമുണ്ടായതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വിമാനം എങ്ങനെ കെട്ടിടത്തില്‍ ഇടിച്ചുകയറി എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അപകടകാരണം, വിമാനത്തിലുണ്ടായിരുന്നവരുടെ എണ്ണം, പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ വിവരങ്ങള്‍ എന്നിവ ചൈനീസ് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഔദ്യോഗിക വിശദീകരണവും അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D