ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന; ബാർ ലൈസൻസിക്കെതിരെ കേസ്

പത്തനാപുരം: ഡ്രൈ ഡേ ദിനത്തിൽ ബാറിൽനിന്ന് രഹസ്യമായി മദ്യവിൽപ്പന നടത്തിയതിന് ലൈസൻസിക്കെതിരെ എക്‌സൈസ് കേസെടുത്തു. മഞ്ചള്ളൂരിൽ പ്രവർത്തിക്കുന്ന ആൻഡ്രിയ ബാറിൽ നിന്നുമാണ് 23 ലിറ്റർ ഇന്ത്യൻ വിദേശ മദ്യം പിടിച്ചെടുത്തത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുമ്പ് പല തവണയും പ്രധാന കവാടത്തിന് മുന്നിലെ സെക്യൂരിറ്റി കാബിൻ വഴി, അവധി ദിവസങ്ങളിൽ മദ്യം വിറ്റതായി പരാതി ഉയർന്നിരുന്നു. തുടർന്ന് എക്‌സൈസ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബാർ നടത്തിപ്പുകാർ അവഗണിച്ചതായാണ് അധികൃതർ പറയുന്നത്.ബാർ ലൈസൻസിക്ക് പുറമെ, മദ്യവിൽപ്പനക്ക് സഹായിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. സാധാരണ വിലയിൽനിന്നും വില കൂട്ടിയാണ് അവധി ദിവസം മദ്യം വിറ്റിരുന്നത്. നാടെങ്ങും ലഹരിവിരുദ്ധദിനം ആചരിക്കുന്നതിനിടെയായിരുന്നു, മുന്തിയ വിലയ്ക്ക് ഇവിടെ അനധികൃത വിൽപ്പന തകൃതിയായി നടന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button