തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച 22കാരൻ പിടിയിൽ

തിരൂർ: തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി അജ്മൽ(22) ആണ് പിടിയിലായത്. ഒരുമാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാമനാട്ടുകരയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അജ്മൽ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരിൽ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി. പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കാറിൽ കടന്നുകളയുകയുമായിരുന്നു. പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയിൽ വെച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button