ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
ഇടുക്കി| ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് മറിയുകയായിരുന്നു.
സംഭവ സമയം സ്‌കൂള്‍ മുറ്റത്ത് കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നു. ഇവര്‍ ഓടി മാറി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.





