വരുമാനം 4 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ഐ.ടി.ആർ ഫയലിങ് നിർബന്ധമോ? ഈ നികുതി നിയമങ്ങൾ പരിശോധിക്കുക

2026-27ലേക്കുള്ള ഐ.ടി.ആർ ഫയലിങ് അവസാന തീയതി അടുത്തുവരുമ്പോൾ നികുതിദായകർ വളരെ വേഗത്തിൽ റിട്ടേണുകൾ സമർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 3 കോടിയിലധികം ഐ.ടി.ആറുകൾ ഫയൽ ചെയ്തു കഴിഞ്ഞു. ജൂലൈ 21ന് മാത്രം 15 ലക്ഷത്തിലധികം റിട്ടേണുകളാണ് സമർപ്പിച്ചത്. ITR-1, ITR-2 എന്നിവ ഫയൽ ചെയ്യേണ്ടവർക്കുള്ള അവസാന തീയതി ജൂലൈ 31 ആണ്. വരുമാന പരിധിക്ക് പുറമെ, നികുതിദായകർ ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിർബന്ധമാക്കുന്ന മറ്റ് സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം:സാധാരണയായി, നിങ്ങളുടെ വാർഷിക വരുമാനം ആദായനികുതി ഇളവ് പരിധിയായ പുതിയ നികുതി വ്യവസ്ഥപ്രകാരം 4 ലക്ഷം രൂപയും പഴയ വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയും കവിയുകയാണെങ്കിൽ ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിർബന്ധമാണ്.കുറഞ്ഞ വരുമാനമുള്ളവരും എപ്പോഴാണ് ഐ.ടി.ആർ ഫയൽ ചെയ്യേണ്ടത്?ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിൽ പോലും, ആദായനികുതി നിയമം 1961 ലെ സെക്ഷൻ 139(1) പ്രകാരം നിർദ്ദിഷ്ട വ്യവസ്ഥകളിൽ ഏതെങ്കിലും പാലിക്കുന്ന വ്യക്തികൾ ഐടിആർ ഫയൽ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.കറന്‍റ് അക്കൗണ്ടുകളിൽ 1 കോടി രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽഒരു സാമ്പത്തിക വർഷത്തിൽ ബാങ്കിലോ സഹകരണ ബാങ്കിലോ ഉള്ള ഒന്നോ അതിലധികമോ കറന്‍റ് അക്കൗണ്ടുകളിൽ 1 കോടി രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ള വ്യക്തികൾ ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിർബന്ധമാണ്. ഉയർന്ന മൂല്യമുള്ള ബാങ്കിങ് ഇടപാടുകളെ നികുതി റിപ്പോർട്ടിങ് പരിധിയിൽ കൊണ്ടുവരിക എന്നതാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം.വിദേശ യാത്രാ ചെലവ് 2 ലക്ഷം രൂപ കവിഞ്ഞാൽഒരു സാമ്പത്തിക വർഷത്തിൽ തങ്ങൾക്കോ ​​മറ്റാർക്കെങ്കിലും വേണ്ടി വിദേശ യാത്രക്കായി 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി ഐ.ടി.ആർ ഫയൽ ചെയ്യണം. യാത്രാ പാക്കേജുകൾ, വിമാന ടിക്കറ്റുകൾ, ചട്ടങ്ങൾ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിദേശ യാത്രാ ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. വൈദ്യുതി ബിൽ 1 ലക്ഷം രൂപയിൽ കൂടുതലായാൽഒരു വ്യക്തിയുടെ വാർഷിക വൈദ്യുതി ഉപഭോഗം ഒരു സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപയിൽ കവിയുന്ന ബില്ലുകൾക്ക് കാരണമായാൽ, ആകെ വരുമാനം പരിഗണിക്കാതെ തന്നെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് നിർബന്ധമാണ്. കാര്യമായ ചെലവുകൾ നടത്തുന്ന വ്യക്തികളെ കണ്ടെത്താനാണ് ഈ വ്യവസ്ഥ ഉദ്ദേശിക്കുന്നത്.ടി.ഡി.എസ് (TDS) അല്ലെങ്കിൽ ടി.സി.എസ് (TCS) നിശ്ചിത പരിധിയിൽ കൂടുതലായാൽഒരു സാമ്പത്തിക വർഷത്തിൽ നിർദിഷ്ട പരിധിക്കപ്പുറം നികുതി കുറക്കുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള സന്ദർഭങ്ങളിലും ഐ.ടി.ആർ ഫയലിങ് നിർബന്ധമാണ്. 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക്, ഒരു സാമ്പത്തിക വർഷത്തിൽ ആകെ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കലും (TDS) ശേഖരിക്കലും (TCS) ചേർത്ത് 25,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ഐ.ടി.ആർ ഫയൽ ചെയ്യണം. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഈ പരിധി 50,000 രൂപയാണ്.വലിയ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ, അവരുടെ നികുതിക്ക് വിധേയമായ വരുമാനം പരിഗണിക്കാതെ തന്നെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.വിദേശ ആസ്തികൾ അല്ലെങ്കിൽ സൈനിങ് അതോറിറ്റിഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ആസ്തി കൈവശം വച്ചിരിക്കുന്നതോ, വിദേശ സ്ഥാപനങ്ങളിൽ സാമ്പത്തിക താൽപ്പര്യമുള്ളതോ, വിദേശ ബാങ്ക് അക്കൗണ്ടുകളിൽ സൈനിങ് അതോറിറ്റി ഉള്ളതോ ആയ റസിഡന്‍റ് വ്യക്തികൾ, അവരുടെ വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിലും സാധാരണയായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ വിദേശ ആസ്തി റിപ്പോർട്ടിങ് ചട്ടക്കൂടിന്‍റെ ഭാഗമാണ് ഈ വെളിപ്പെടുത്തൽ ആവശ്യകത.ഐ.ടി.ആർ ഫയൽ ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ?നിയമപരമായി ഫയൽ ചെയ്യേണ്ടാത്ത സാഹചര്യങ്ങളിൽ പോലും, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഭവന, വ്യക്തിഗത അല്ലെങ്കിൽ വാഹന വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ വരുമാനത്തിന്‍റെ തെളിവായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ വിസ ലഭിക്കുന്നതിനും, അധികമായി ഈടാക്കിയ ടി.ഡി.എസ് റീഫണ്ട് നേടുന്നതിനും, ഭാഷാ വർഷങ്ങളിലേക്ക് ചില നഷ്ടങ്ങൾ കൊണ്ടുപോകുന്നതിനും ഇത് നികുതിദായകരെ സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button