ഇറാന് ഒരു ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാന് ആയുധങ്ങൾ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാന് ആയുധങ്ങൾ നൽകില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവരുടെ വാക്ക് വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.ചൈനയോ റഷ്യയോ ഇറാന് ആയുധങ്ങൾ വിതരണം ചെയ്താൽ അത് അവരുടെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നും അത്തരമൊരു നടപടിക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ റഷ്യയും ചൈനയും ഇറാന് പരോക്ഷ സൈനിക സഹായം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തമായതോടെ അന്താരാഷ്‌ട്ര കപ്പൽഗതാഗതത്തെയും അസംസ്കൃത എണ്ണ വിപണിയെയും ഇത് ബാധിച്ചിട്ടുണ്ട്. മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button