ജനസംഖ്യാ സെൻസസ് ജനുവരി 25 മുതൽ; 10 മുതൽ ഓൺലൈനായി വിവരം നൽകാം

ജനസംഖ്യാ സെൻസസ് ജനുവരി 25 മുതൽ; 10 മുതൽ ഓൺലൈനായി വിവരം നൽകാം. ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ സെൻസസ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടത്തുമെന്ന് സെൻസസ് കമീഷണർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ച ബാധിത പ്രദേശങ്ങളിലും ഈ സമയക്രമം ബാധകമാകില്ല. 2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിന്റെ റഫറൻസ് തീയതിയെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കി. മണിപ്പൂർ (തുടർ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ), ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ച ബാധിതമായ പ്രത്യേക മേഖലകളിലും ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ ജനസംഖ്യാ കണക്കെടുപ്പ് നടക്കും. ഇന്ത്യൻ രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെൻസസിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പുനഃപരിശോധനാ ഘട്ടവും നടത്തും. വീടുകൾ സന്ദർശിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും. ജനസംഖ്യാ സെൻസസിന്റെ ‘റിവിഷണൽ റൗണ്ട്’ 2027 മാർച്ച് ഒന്നു മുതൽ മാർച്ച് അഞ്ചു വരെ നടത്തും. ജനുവരി 10 മുതൽ ജനുവരി 24 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം പൗരന്മാർക്ക് നൽകും. ജനുവരി 25നാണ് വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസാണ് 2027ൽ നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കലും ഭവന സെൻസസും നടക്കും. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2021ൽ നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് കോവിഡ് മഹാമാരിയെ തുടർന്നാണ് മാറ്റിവെച്ചത്. സെൻസസ് നടത്തുന്നതിനായി 11,718 കോടി രൂപയുടെ ചെലവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 121 കോടി (1.21 ബില്യൺ) ആയിരുന്നു. ഇതിൽ 62.32 കോടി പുരുഷന്മാരും 58.75 കോടി സ്ത്രീകളുമായിരുന്നു. അന്ന് രാജ്യത്ത് ആകെ 24.95 കോടി കുടുംബങ്ങളുണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot